നിലവിലെ സെലക്ടര്‍മാര്‍ അത്ര പോര; ആധുനിക ക്രിക്കറ്റിനെ കുറിച്ച് ധാരണയില്ല; കളിക്കാര്‍ക്കൊപ്പമാണ് താനെന്ന് യുവരാജ് സിങ്

Wednesday 6 November 2019 7:34 pm IST

ടീം സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ മുന് ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇപ്പോഴത്തെ സെലക്ടര്‍മാര്‍ക്ക് ആധുനിക ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയില്ലെന്നും സെലക്ടര്‍മര്‍ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു യുവി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

''സെലക്ടര്‍മാരുടെ ജോലി എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, ആധുനിക ക്രിക്കറ്റിനെപ്പറ്റിയുള്ള അവരുടെ ചിന്തകള്‍ അത്ര മെച്ചപ്പെട്ടതല്ല. ഞാന്‍ കളിക്കാര്‍ക്കൊപ്പമാണ്. കളിക്കാരെപ്പറ്റി മോശം പറയുക എന്നത് നല്ലതല്ല. മോശം സമയത്ത് എല്ലാവരും മോശം പറയും. കളിക്കാരെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന നല്ല സെലക്ടര്‍മാര്‍ നമുക്ക് വേണം''- യുവി പറഞ്ഞു.

ടീം സെലക്ഷന്റെ പേരില്‍ സെലക്ടര്‍മാര്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് യുവരാജിന്റെ പരാമര്‍ശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: YUVARAJ INDIAN TEAM SELECTORS