യുവരാജ്‌സിംങ് വീണ്ടും ക്രീസിലേക്ക്; പാഡണിയുന്നത് ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

Sunday 26 January 2020 4:47 pm IST

മുംബൈ: എത്തുന്നത് ഓസ്‌ട്രേലിയയിലെ കാട്ടുതീ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ യുവരാജ്‌സിംങ് വീണ്ടും ക്രീസിലേക്ക്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ദുരിതാശ്വാസ മത്സരത്തിനുള്ള ടീമുകളൊന്നിലാണ് യുവരാജ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് യുവരാജ് സിംഗ് രാജ്യാന്തരമത്സരങ്ങളില്‍ നിന്ന് വിരമിച്ചത്.

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ലോകക്രിക്കറ്റില്‍ ആരാധകരെ നേടിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരമാണ് യുവരാജ്. അടുത്ത മാസം എട്ടിനാണ് മത്സരം. ജനുവരി 31ന് നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം വേദി തീരുമാനിക്കും. റിക്കി പോണ്ടിംഗിനെയും ഷെയ്ന്‍ വോണിനെയും കൂടാതെ മുന്‍ ഓസീസ് താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ്‌ലി, ഷെയ്ന്‍ വാട്‌സണ്‍, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരും ഈ മത്സരത്തില്‍ പങ്കെടുക്കും. ഒസ്‌ട്രേലിയയില്‍ ഈയിടെ നടന്ന തീപിടുത്തത്തില്‍ ധാരാളം പേര്‍ മരിച്ചിരുന്നു. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ക്രിക്കറ്റ് ഒസ്‌ട്രേലിയ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.