ഹാഫിസ് സയീദിനെ വിട്ടയച്ചതിനെതിരെ ഇന്ത്യ

Thursday 23 November 2017 10:32 am IST

ന്യൂദല്‍ഹി: ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന് ആവര്‍ത്തിക്കുന്ന പാക്കിസ്ഥാന്റെ വ്യാജമുഖമാണിതെന്ന് ഇന്ത്യ ആരോപിച്ചു.

ഭീകരവാദത്തിന്റെ കാര്യത്തില്‍ പക്കിസ്ഥാന്റെത് രാജ്യാന്തര സമൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ്. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്ന് ഇന്ത്യ വ്യക്തമാക്കി.

പാക്ക് മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള വാക്കു പാലിക്കാന്‍ തയാറാകണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകാന്‍ നാലു ദിവസം മാത്രം അവശേഷിക്കെയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വിട്ടയയ്ക്കാനുള്ള നീക്കം.

മറ്റു രാജ്യങ്ങള്‍ക്കെതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ തുടര്‍ന്നും സഹായം ചെയ്യുമെന്നതിന്റെ തെളിവാണ് ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്നും ഇന്ത്യ വിമര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.