മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സെന്‍കുമാറിന് മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റ സെന്‍കുമാര്‍ മുണ്ടക്കയത്തെ സ്വകാര്യആശുപത്രയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 6.30 നാണ് അക്രമം.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സെന്‍കുമാറിനെ പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് മുണ്ടക്കയം പുതുപ്പറമ്പില്‍ ദിനേശന് ആക്രമക്കുകയായിരുന്നു. ചന്തയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട പഞ്ചായത്ത് കെട്ടിടം അനധികൃമായി വ്യാജരേഖകാട്ടി കൈവശപ്പെടുത്തിയ ദിനേശന്റെ നടപടിയെ സെക്രട്ടറി ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. മുണ്ടക്കയം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: