ന്യുദല്‍ഹി: സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുടെയും മറ്റു പ്രതികളുടേയും പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ബിജെപി തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി എല്‍.കെ. അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. കുറ്റവിമുക്തനാകുന്നതുവരെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് കുര്യന് മാറിനില്ക്കണമെന്നാകും ബിജെപി ആവശ്യപ്പെടുക.
സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് പി ജെ കുര്യന് രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവക്കണമെന്ന് ബിജെപി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: