ഹൈദരാബാദ്: ഹൈദരാബാദിലെ ദില്‍സൂക്ക് നഗറിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 50 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. നാലിടങ്ങളിലാണ് അഞ്ചുമിനിറ്റിന്റെ ഇടവേളയില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ നടന്നത്. തിരക്കേറിയ ദില്‍സുക്ക് നഗര്‍ മാര്‍ക്കറ്റ്, ഇതിനടുത്തുതന്നെയുള്ള ബസ്സ്റാന്‍ഡ്, വെങ്കിടാദ്രി തിയറ്റര്‍, കൊണാര്‍ക്ക് തിയറ്റര്‍ എന്നിവടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്.
2007 ആഗസ്റ്റില്‍ ഹൈദരാബാദില്‍ 40 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പര നടന്ന സ്ഥലത്തിനടുത്താണ് വീണ്ടും സ്ഫോടനങ്ങള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: