ജിസിഡിഎ ബജറ്റ്‌ അവതരിപ്പിച്ചു

Saturday 23 February 2013 10:55 pm IST

കൊച്ചി: വിശാലകൊച്ചി വികസന അതോറിറ്റിയുടെ 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ അവതരിപ്പിച്ചു. ആകെ 161.72 കോടി രൂപ വരവും 155.75 കോടി രൂപ ചെലവും 5.97കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അവതരിപ്പിച്ചത്‌.
സുപ്രധാന ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍: അന്താരാഷ്ട്ര എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (30 കോടി), മുണ്ടംവേലി ഇന്‍ഡോര്‍ സ്റ്റേഡിയം & സ്പോര്‍ട്സ്‌ കോംപ്ലക്സ്‌ (പത്ത്‌ കോടി), റിംഗ്‌ റോഡ്‌-ഭാഗം 1 എ-ചാത്തിയാത്ത്‌ മുതല്‍ വരാപ്പുഴ വരെ (6 കോടി), ചിലവന്നൂര്‍ ബണ്ട്‌ റോഡ്‌ (15 കോടി), ഡോ.അംബേദ്കര്‍ സ്റ്റേഡിയം-പുനര്‍വികസനവും പുനരധിവാസവും (4 കോടി), മറൈന്‍ഡ്രൈവ്‌ ബങ്ക്‌ ഷോപ്പുകളുടെ പുനര്‍നിര്‍മാണവും പുനരധിവാസവും (3 കോടി), ഡോള്‍ഫിനേറിയം (പൊതു സ്വകാര്യ പങ്കാളിത്തം) (5 ലക്ഷം), ലേസര്‍ പാര്‍ക്ക്‌ മറൈന്‍ഡ്രൈവ്‌ (5 കോടി), റോപ്പ്‌ വേ (കേബിള്‍ കാര്‍) (പിപിപി) (5 ലക്ഷം), വാക്ക്‌ വേ, മുണ്ടംവേലി (1 കോടി), ജേര്‍ണലിസ്റ്റ്സ്‌ അപ്പാര്‍ട്ട്മെന്റ്സ്‌ (സൗത്ത്‌ കോമേഴ്സ്യല്‍ സെന്റര്‍)- ഇന്‍സ്റ്റാള്‍മെന്റ്‌ സ്കീം (1 കോടി), സ്റ്റാഫ്‌ ഹൗസിംഗ്‌ സ്കീം (1 കോടി), ബോട്ടുജെട്ടികള്‍, മറൈന്‍ഡ്രൈവ്‌ (1 കോടി), വാക്ക്‌ വേ വികസനം, മറൈന്‍ഡ്രൈവ്‌ (10 ലക്ഷം), സാറ്റലൈറ്റ്‌ ടൗണ്‍ഷിപ്പ്‌-ആലങ്ങാട്‌, കുരീക്കാട്‌, നെടുമ്പാശ്ശേരി, പുത്തന്‍കുരിശ്‌, ചെല്ലാനം (50 ലക്ഷം), ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ്‌ സമുച്ചയം (3 കോടി), സിഎംഡിഎസ്‌ രണ്ടാംഘട്ടം വികസനം (5 കോടി), കലൂര്‍ മാര്‍ക്കറ്റ്‌ പുനരധിവാസം (രണ്ട്‌ കോടി), കലൂര്‍ ഷോപ്പിംഗ്‌ മാള്‍(ബിഎസ്‌ഒടി) (25 ലക്ഷം), ജിസിഡിഎ ഓഫീസ്‌ പരിസരം-പാര്‍ക്ക്‌ പുനര്‍നിര്‍മാണം-ഫൗണ്ടേഷന്‍, ലൈറ്റിംഗ്‌ (25 ലക്ഷം), പണ്ടാരച്ചിറ-മാനാശ്ശേരി റോഡ്‌ ഭാഗം 1-റോഡ്‌ നിര്‍മാണം (ജിസിഡിഎ പദ്ധതി പ്രദേശം) (50 ലക്ഷം), കമ്മ്യൂണിറ്റി ടോയ്‌ലറ്റ്‌ (പിപിപി) (രണ്ട്‌ ലക്ഷം), ലാന്റ്‌ ബാങ്ക്‌-അങ്കമാലി, വെണ്ണല, വിവിധപ്രദേശങ്ങള്‍ (10 കോടി), തമ്മനം-പുല്ലേപ്പടി റോഡ്‌ (5 ലക്ഷം), ജിസിഡിഎ ഓഫീസ്‌ പരിസരം-കാന്റീന്‍, മിനി കോണ്‍ഫ്രന്‍സ്‌ ഹാള്‍ എന്നിവ (1.5 കോടി), അങ്കമാലി ലാന്റ്‌ ബാങ്ക്‌ പ്രോജക്ട്‌-പാര്‍ക്ക്‌ വികസനം (രണ്ട്‌ കോടി), വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്റ്റല്‍ കം ഓഡിറ്റോറിയം, ഗാന്ധിനഗര്‍ (1 കോടി), അന്യസംസ്ഥാന ജോലിക്കാര്‍ക്കായിട്ടുള്ള ഷെല്‍ട്ടര്‍-അങ്കമാലി, പെരുമ്പാവൂര്‍ (3 കോടി), കാക്കനാട്‌-ഷോപ്പിംഗ്‌ കോംപ്ലക്സിന്റെ പുനര്‍വികസനം (10 ലക്ഷം), അന്താരാഷ്ട്ര സ്റ്റേഡിയം, കലൂര്‍ വിഐപി റോഡിന്‌ സമീപം വ്യാപാര കേന്ദ്രം-നിര്‍മാണം (25 ലക്ഷം), ഷോപ്പിംഗ്‌ കം ഓഫീസ്‌ കോംപ്ലക്സ്‌ (കലൂര്‍-കടവന്ത്ര റോഡ്‌) (20ലക്ഷം), ഈസ്റ്റേണ്‍ എന്‍ട്രി-ഷോപ്പിംഗ്‌ കോംപ്ലക്സ്‌ (5 ലക്ഷം), കായല്‍ ജലം ലവണ വിമുക്തമാക്കി വിതരണം ചെയ്യല്‍ (പിപിപി) (10 ലക്ഷം), കലൂര്‍-പാലാരിവട്ടം റോഡ്‌ ജംഗ്ഷന്‍ വികസനം (പിപിപി) (10 ലക്ഷം), സ്നോ സിറ്റി-മറൈന്‍ ഡ്രൈവ്‌ (പിപിപി) (3 ലക്ഷം), ഹീലിയം ബലൂണ്‍, മറൈന്‍ ഡ്രൈവ്‌ (പിപിപി) (2 ലക്ഷം).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.