തിരുവനന്തപുരം: മികച്ച ചിത്രത്തിനുള്‍പ്പെടെ ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ കമല്‍ ചിത്രം സെല്ലുലോയ്ഡിനെതിരെ സാംസ്കാരിക മന്ത്രി കെ സി ജോസഫ് രംഗത്ത്. സെല്ലുലോയ്ഡ് എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ചെന്ന് കെ.സി ജോസഫ് പറഞ്ഞു.
കെ. കരുണാകരനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടായതു നിര്‍ഭാഗ്യകരം. സെല്ലുലോയ്ഡിന്റെ സംവിധായകന് പരാമര്‍ശം തിരുത്താന്‍ തയാറാകണം. സംവിധായകന് മാപ്പു പറയണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു. ചിത്രം കാണാതെയാണ് തന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരനെ കമല്‍ ചിത്രം അപമാനിക്കുന്നതായി പറഞ്ഞ് നേരത്തെ കെ മുരളീധരനും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: