തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ള പൈപ്പ്ലൈന് പൊട്ടിയതിനാല്‍ അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്കുള്ള പമ്പിംഗ് നിര്‍ത്തിവെച്ചു. ഇത് മൂലം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. സ്ഥിതി വിലയിരുത്താന്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നിരവധി ഭക്തര്‍ തലസ്ഥാന നഗരത്തില്‍ എത്തുന്ന സാഹചര്യത്തില്‍ കുടിവെള്ളം മുടങ്ങുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം ആറ്റുകാലില്‍ വെള്ളം മുടങ്ങില്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പ്രധാന പൈപ്പ് ലൈന്‍ വഴയിലയ്ക്ക് സമീപമാണ് പൊട്ടിയത്.
മൂന്നിടത്താണ് പൈപ്പ് പൊട്ടിയത്. നാട്ടുകാര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിക്കുകയാണ്. കുടിവെള്ള വിതരണം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ മൂന്ന് ദിവസം വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: