ജലന്ദര്‍: പഞ്ചാബിലെ ജലന്ദറില്‍ സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഏഴു പേര് സംഭവ സ്ഥലത്തു വച്ചും നാലു പേര് ആശുപത്രിയിലുമാണ് മരിച്ചത്. ജലന്ധറിലെ അകല് അക്കാദമി സ്കൂളിലെ ബസാണ് രാവിലെ എട്ടു മണിയോടെ ജഹീര്‍ ഗ്രാമത്തില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.
വിദ്യാര്‍ത്ഥികളെയും കൊണ്ട് സ്കൂളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. പരിക്കേറ്റ പത്തോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: