ബീജിംഗ്: തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച്ച് ഉണ്ടായ ഭൂകമ്പത്തില്‍ 30 പേര്‍ക്ക് പരിക്ക്. റിക്ടര്‍ സ്ക്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏകദേശം 92000 വീടുകളെ ബാധിച്ചു.
83400ല്‍ അധികം വീടുകള്‍ ഭാഗികമായും 1781 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ സ്ക്കൂളുകളും ഗതാഗതങ്ങളും വാര്‍ത്താ വിനിമയ ബന്ധങ്ങളും താറുമാറായിട്ടുണ്ട്.
ഭൂകമ്പം ഉണ്ടായ ഇര്യുവാന് പ്രവിശ്യയിലെ 12000ത്തോളം വരുന്ന ജനങ്ങളെ അവിടെ നിന്ന് ഒഴിപ്പിച്ചു വരികയാണ്. സംഭവ സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.0 വീടുകളെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: