കോട്ടയം: ജില്ലയിലെ പഞ്ചായത്തുകളില്‍ പുകയില നിയന്ത്രണം ശക്തിപ്പെടുത്താനും നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് മേല്‍നടപടികള്‍ എടുക്കാനും അതിരമ്പുഴ പഞ്ചായത്ത് ഹാളില്‍ നടന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.
കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമവും അനുസരിച്ച് ഡി&ഒ ലൈസന്‍സ് നല്കുന്ന എല്ലാ കച്ചവട സ്ഥാപനങ്ങളും പുകവലി നിരോധന ബോര്‍ഡുകള്‍ വയ്ക്കാന്‍ ബാധ്യസ്ഥരാണ്. കൂടാതെ പൊതുസ്ഥലത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്ന എല്ലാ ഇടങ്ങളുടെയും ഉടമസ്ഥരും മാനേജ്മെന്റും അവരുടെ അധികാര പരിധിയില്‍ പുകവലി നിരോധനം നടപ്പാക്കണം.
പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര പരിധിയില്‍ യാതൊരു വിധ പുകയില ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്നും യോഗത്തില്‍ ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ. രാജ വര്‍മ്മ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ഡോമി മാത്യു പുകയില നിയന്ത്രണത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. പുകയില നിയന്ത്രണ പരിപാടികളുടെ അവലോകനം അടുത്തമാസം തുടരാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: