ചങ്ങനാശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും അടിക്കടിവില വര്‍ധിപ്പിച്ച് ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ സമര്‍പ്പണനിധി അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍, അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.കെ. ബാലകൃഷ്ണകുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് എം.ബി. രാജഗോപാല്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഡി. രവിന്ദ്രന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷൈലമ്മ രാജപ്പന്, പി. സുരേന്ദ്രനാഥ്, പി.പി. ധീരസിംഹന്‍, സജികുമാര്‍ തിനപ്പറമ്പില്‍, എം.പി. രവി, മനീഷ് മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: