കാബൂളില്‍ വന്‍ സ്ഫോടനം

Saturday 9 March 2013 6:12 pm IST

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമാ കാബൂളില്‍ വന്‍ സ്ഫോടനം. പ്രാദേശിക സമയം രാവിലെ ഒന്‍പത്‌ മണിയോടെ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പുറത്തെ പ്രധാനകവാടത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ബൈക്കിലെത്തിയ ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. മേഖലയില്‍ നിന്നു വെടിവയ്പ്പ് കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു‍. യുഎസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹാഗല്‍ അഫ്ഗാനില്‍ എത്തിയ മണിക്കൂറുകള്‍ക്കകമാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല. ഹാഗല്‍ സുരക്ഷിത സ്ഥാനത്താണെന്ന്‌ അഫ്ഗാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ഫോടനത്തില്‍ ഏതാനും പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. സ്ഫോടന ശബ്ദം കേട്ടതായി ഹാഗലിനൊപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.