കാരക്കാസ്: പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ വെനസ്വലയില്‍ ഏപ്രില്‍ 14ന് തെരഞ്ഞെടുപ്പ് നടത്തും. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. ഷാവേസിന്റെ വിശ്വസ്തന് നിക്കോളാസ് മഡുറോ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയാണ് കമ്മീഷന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തീയതിയും പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം. ഷാവേസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി മഡുറോ ആയിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അന്ത്യാഭിലാഷമെന്ന നിലയില്‍ ഷാവേസ് ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഹെന്റിക് കാപ്രിലസ് ആയിരിക്കും എതിരാളി.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാപ്രിലസ് ഷാവേസിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടിരുന്നു. ഷാവേസിന് 54 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കാപ്രിലസിന് 44 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: