പ്രിണ്റ്റേര്‍സ്‌ അസോസിയേഷന്‍ ജില്ലാ സമ്മേളനം 31ന്‌

Saturday 30 July 2011 7:31 pm IST

കണ്ണൂറ്‍: കേരള പ്രിണ്റ്റേര്‍സ്‌ അസോസിയേഷന്‍ ൧൯-ാമത്‌ ജില്ലാ സമ്മേളനം 31 രാവിലെ 9 മണിക്ക്‌ ജില്ലാ ലൈബ്രറി കൌണ്‍സില്‍ ഹാളില്‍ മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട്‌ പി.എ.അഗസ്റ്റിണ്റ്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്യും. ബി.പി.റൌഫ്‌ സുവനീര്‍ ഏറ്റുവാങ്ങും. എസ്‌എസ്‌എല്‍സി, പ്ളസ്ടു ജേതാക്കള്‍ക്കുള്ള അവാര്‍ഡ്ദാനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എ.സരളയും നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡണ്ട്‌ എന്‍.അപ്പുക്കുട്ടന്‍ നായര്‍, പി.എം.എ.നാസര്‍ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന്‌ പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനത്തില്‍ പ്രിണ്റ്റിംഗ്‌ അനുബന്ധ മെഷിനറികളുടെ പ്രദര്‍ശനവുമുണ്ടാകും. പ്രതിസന്ധി നേരിടുന്ന പ്രിണ്റ്റിംഗ്‌ മേഖലയുടെ വികസനത്തിനായി ജില്ലയില്‍ പ്രസ്സുടമകളുടെ കൂട്ടായ്മ വളര്‍ത്തുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നോര്‍ത്ത്‌ മലബാര്‍ ഓഫ്‌ സെറ്റ്‌ പ്രിണ്റ്റേര്‍സ്‌ കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ പദ്ധതികള്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച്‌ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു. ഇതിന്‌ സംസ്ഥാന സര്‍ക്കാരിണ്റ്റെ അംഗീകാരം ലഭിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിണ്റ്റെ അംഗീകാരത്തിനായി ശ്രമിച്ചുവരികയാണെന്നും ജില്ലാ പ്രസിഡണ്ട്‌ പി.എ.അഗസ്റ്റിന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.എം.ബാലകൃഷ്ണന്‍, സി.കെ.പി.റയീസ്‌, എം.പി.ഇബ്രാഹിം, കെ.കെ.വത്സരാജ്‌ എന്നിവരും പങ്കെടുത്തു.