തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുന്നു. മലയാളം പഠിക്കാത്തവരെ സ്ഥിരപ്പെടുത്തില്ല. സര്‍ക്കാര്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി നാളെ തീരുമാനമെടുക്കും. ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മലയാളം പഠിച്ചവരായിരിക്കണമെന്ന ഉത്തരവ് കൊണ്ടുവരുന്നത്.
നേരത്തെ തന്നെ സര്‍ക്കാര്‍ ഇക്കാര്യം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് പി.എസ്.സിയുടെ അഭിപ്രായം തേടി. പി.എസ്.സി സബ്കമ്മിറ്റിയെ നിയോഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ മലയാളം പഠിക്കാത്തവര്‍ക്കായി പി.എസ്.സി തന്നെ പരീക്ഷ നടത്തണമെന്നാണ് ശുപാര്‍ശ. വകുപ്പുതല പരീക്ഷയുടെ മാതൃകയിലായിരിക്കും പരീക്ഷ നടത്തുക.
സബ്കമ്മിറ്റി റിപ്പോര്‍ട്ട് നാളെ ചേരുന്ന പി.എസ്.സി യോഗം അംഗീകരിച്ച് സര്‍ക്കാരിനെ അറിയിക്കും. മലയാളം പഠിക്കാത്ത നിരവധി പേരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ളത്. അതുകൊണ്ട് ഭരണഭാഷ മലയാളമാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് മലയാളം നിര്‍ബന്ധമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: