കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പത്രവാര്‍ത്തകളില്‍ നിന്നുള്ള അറിവ് മാത്രമേ കോടതിക്കുള്ളൂ. അതിനാലാണ് വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി.
കേസില്‍ പി ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐയുടെ വനിതാ സംഘടനയുടെ നേതാവ് കമലാ സദാനന്ദനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും കേസിലെ മുഖ്യപ്രതി ധര്മരാജന് പുതിയ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
ജസ്റ്റിസ് മഞ്ജുള ചെലൂരിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: