കാസര്‍കോട്: മകളുടെ വിവാദവേദിയില്‍ വച്ച് മദനി നടത്തിയ പ്രസംഗം വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അനേകവര്‍ഷം ജയിലില്‍ കഴിഞ്ഞ ഒരു മനുഷ്യന്റെ മാനസീകാവസ്ഥ പരിഗണിക്കണമെന്നും ചെന്നിത്തല കാസര്‍കോട്ട് പറഞ്ഞു.
സര്‍ക്കാരിനെ താഴെയിറക്കാന്‍ സിപിഎം കുതിരക്കച്ചവടം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. പിന്‍വാതിലിലൂടെ അധികാരത്തിലേറാനാണ് സിപിഎം ശ്രമം. ഇതിനായി എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: