വിദ്യാര്‍ത്ഥിനിയെ ട്രെയിനില്‍ ശല്യം ചെയ്ത യുവാക്കളെ പിടികൂടി

Thursday 28 July 2011 11:11 pm IST

കുമ്പള: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിയെ ദേഹോപദ്രവം ചെയ്ത രണ്ടു പേരെ പോലീസ്‌ അറസ്റ്റ്ചെയ്തു. ദേഹോപദ്രവത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സഹപാഠികള്‍ കുമ്പള പോലീസിനു എസ്‌എംഎസ്‌ സന്ദേശം അയച്ചതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്‌ നടത്തിയത്‌. കാസര്‍കോട്‌, കോറക്കോട്‌, ഹൊണ്ണമൂലയിലെ മാര്‍ക്കറ്റിംഗ്‌ റപ്രസണ്റ്റേറ്റീവ്‌ ബല്‍രാജ്‌ (38), സുഹൃത്തും ടാക്സി ഡ്രൈവറുമായ അശോക്‌ കുമാര്‍ (37) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മംഗലാപുരം നായ്ക്കാപ്പ്‌ സ്വദേശിനിയാണ്‌ പരാതിക്കാരി. മംഗലാപുരത്തു നിന്നും കുമ്പളയിലേക്ക്‌ പാസഞ്ചര്‍ ട്രെയിനില്‍ വരികയായിരുന്നു പരാതിക്കാരിയും കൂട്ടികാരികളും. ഇവരെ അറസ്റ്റിലായ പ്രതികള്‍ ശല്യം ചെയ്യുകയായിരുന്നു. വണ്ടി കുമ്പള റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ എസ്‌എംഎസ്‌ ചെയ്തതനുസരിച്ച്‌ പോലീസ്‌ വന്ന്‌ ഇവരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല. പെണ്‍കുട്ടികളുടെ മൊഴി അനുസരിച്ച്‌ പ്രതികളുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയ ശേഷം റെയില്‍വെ പോലീസിനു കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.