തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിഎസ്സി അംഗീകാരം നല്കി. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സിക്കോ പ്ലസ്ടുവിനോ മലയാളം ഭാഷയായി പഠിച്ചിരിക്കണം. എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ മലയാളം പഠിക്കാത്തവര്‍ക്കായി പി.എസ്.സി തന്നെ പരീക്ഷ നടത്തും. വകുപ്പുതല പരീക്ഷയുടെ മാതൃകയിലായിരിക്കും പരീക്ഷ നടത്തുക.
ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മലയാളം പഠിച്ചവരായിരിക്കണമെന്ന ഉത്തരവ്. നേരത്തെ തന്നെ സര്‍ക്കാര്‍ ഇക്കാര്യം തത്വത്തില്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് പി.എസ്.സിയുടെ അഭിപ്രായം തേടുകയായിരുന്നു. ഇക്കാര്യം പഠിക്കാന്‍ പി.എസ്.സി സബ്കമ്മിറ്റിയെ നിയോഗിച്ചു. സബ്കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു.
മലയാളം പഠിക്കാത്ത നിരവധി പേരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ളത്. അതുകൊണ്ട് ഭരണഭാഷ മലയാളമാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് മലയാളം നിര്‍ബന്ധമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: