കൈവിലങ്ങുമായി പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു

Thursday 28 July 2011 11:14 pm IST

കാസര്‍കോട്‌: കാസ ര്‍കോട്‌ കുമ്പള സ്റ്റേഷനുകളിലെ നിരവധി മോഷണ കേസിലെ പ്രതിയായ ബാബ എന്നു വിളിക്കുന്ന രോഹിത്‌ (30) കൈവിലങ്ങുകളുമായി ട്രെയിനില്‍ നിന്ന്‌ ചാടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ കടല്‍ക്കാവ്‌ റെയില്‍വെ സ്റ്റേഷന്‌ അടുത്ത്‌ വെച്ച്‌ കാസര്‍കോട്ട്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ പോകുകയായിരുന്ന മംഗലാപുരം എക്സ്പ്രസ്സില്‍ നിന്നുമാണ്‌ ഇയാള്‍ ചാടി രക്ഷപ്പെട്ടത്‌. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കാസര്‍കോട്‌ കോടതിയിലേക്ക്‌ വിചാരണക്ക്‌ കൊണ്ടുപോയി മടങ്ങും വഴിയാണ്‌ പോലീസുകാരുടെ കണ്ണ്‌ വെട്ടിച്ച്‌ പ്രതി ചാടി രക്ഷപ്പെട്ടത്‌. ട്രയിനില്‍ നിന്നും ചാടിയ പ്രതി ചക്കാലവിളാകം ടൌണില്‍ എത്തി ടാക്സി അന്വേഷിച്ചിരുന്നു. കൈവിലങ്ങ്‌ മറച്ച്‌ വെച്ച്‌ ഓട്ടോ സ്റ്റാണ്റ്റിലെത്തിയ പ്രതി ഓട്ടോയില്‍ ചിറയിന്‍ കീഴിലേക്ക്‌ പോയതായും ഓട്ടോ ഡ്രൈവറുമായി ഓട്ടോറിക്ഷാ ചാര്‍ജ്ജിനെക്കുറിച്ച്‌ തര്‍ക്കമുണ്ടായതായും പറയപ്പെടുന്നു. പ്രതി ചാര്‍ക്കര ദേവീ ക്ഷേത്ര സമീപത്തേക്ക്‌ പോയെന്നാണ്‌ പോലീസിന്‌ ലഭിച്ച വിവരം. പ്രതിക്കായി പോലീസ്‌ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.