തിരുവനന്തപുരം: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചു വരത്താതില് സംസ്ഥാന സര്‍ക്കാരിന് പ്രതിഷേധം.
ഇറ്റലിയുടെ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലേക്ക് പോകും. പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദിനെയും കണ്ട് പ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം നാവികരെ തിരിച്ചു കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും.
ഇറ്റലിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് നാലാഴ്ചത്തേക്ക് നാട്ടില്‍ പോകാനാണ് നാവികരായ ലത്തോറെ മാസിമിലാനോ സാല്‍വത്തോറ ജിറോണ്‍ എന്നിവര്‍ക്ക് ഫെബ്രവരി 22ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: