ലിബിയയില്‍ 51 മരണം

Tuesday 12 March 2013 5:54 pm IST

ട്രിപ്പോളി: ലിബിയയില്‍ വിഷമദ്യം കഴിച്ച 51 പേര്‍ മരണമടഞ്ഞു. തലസ്ഥാനമായ ട്രിപ്പോളിയിലെ ആശുപത്രികളില്‍ ശനിയാഴ്ച മുതല്‍ മദ്യ ദുരന്തത്തിനിരയായ കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുന്നതായും 378 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആശുപത്രികളില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. മദ്യ വില്‍പനയും മദ്യ ഉപയോഗവും ലിബിയയില്‍ നിരോധിക്കപ്പെട്ടതാണ്. വ്യാജമദ്യം കരിഞ്ചന്തയില്‍ ലഭ്യമാണ്. ഫിഗ്,ഈന്തപ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങള്‍ വാറ്റിയെടുക്കുന്ന ബൊഖ എന്ന വിലകുറഞ്ഞ മദ്യമാണ് ശനിയാഴ്ച ദുരന്തത്തിനിടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. മെതനോള്‍ ഘടകം കൂടിയതാണ് കുഴപ്പമുണ്ടാക്കിയത്. വൃക്ക തകരാറിലായി പലരും ഡയാലിസിസിനു വിധേയരായി കഴിയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.