അമയന്നൂര്‍ ഭക്ഷ്യവിഷബാധ: വെള്ളത്തില്‍ കോളിഫാം ബാക്ടീരിയ

Tuesday 12 March 2013 11:22 pm IST

അയര്‍ക്കുന്നം: അമയന്നൂരില്‍ ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തി. കോളിഫാം ബാക്ടീരിയയുടെ അളവ് വെള്ളത്തില്‍ വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. 240 ആണ് കോളിഫാം ബാക്ടീരിയയുടെ അളവ്. വെള്ളത്തിലെ കോളിഫാം ബാക്ടീരിയയുടെ അളവ് പൂജ്യത്തിലാകണമെന്നാണ് കണക്ക്. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അമയന്നൂരില്‍ ഇപ്പോഴും രോഗബാധിതര്‍ ചികിത്സ തേടി ആശുപത്രിയിലെത്തുന്നുണ്ട്. നൂറിലേറെ പേര്‍ക്ക് ഇപ്പോഴും രോഗം പൂര്‍ണ്ണമായും കുറവായിട്ടില്ല. ദുരിതാശ്വാസത്തിന്റെ തുടര്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചമട്ടാണ്. രോഗ ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഗുണനിലവാരം കുറഞ്ഞ അരിയാണ് വിതരണം ചെയ്യുന്നതെന്നു ആരോപണം നാട്ടുകാര്‍ ഉന്നയിക്കുന്നു. വിതരണത്തിനെത്തിയ അരിയല്ല രോഗബാധിതര്‍ക്ക് നല്‍കുന്നതെന്നാണ് പരാതി. അമയന്നൂര്‍: 1800 ല്‍ പരം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഇതിന്റെ കാരണം കണ്ടെത്താനോ തെറ്റുകാരെ കണ്ടുപിടിക്കാനോ കഴിയാത്ത സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കര്‍ഷകസംഘം അമയന്നൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഇപ്പോഴും ആളുകള്‍ക്ക് പുതുതായി ഭക്ഷ്യവിഷബാധ അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സതേടുന്നു. അതിനാല്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണം ഗൗരവകരമല്ലെന്ന് കര്‍ഷകസംഘം ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.