കോട്ടയം: അതിരൂക്ഷമായ വിലക്കയറ്റവും ഭീകരവാദ പ്രോത്സാഹനവും സമ്മാനിച്ചുകൊണ്ട് യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന കാമ്പയിന് കമ്മറ്റി ചെയര്മാന് അഡ്വ: നാരായണന് നമ്പൂതിരി പ്രസ്താവിച്ചു.
വന്‍കിട കുത്തക മുതലാളിമാരുടെ താല്പര്യങ്ങള് മാത്രം സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ധനമന്ത്രി ചിദംബരം അവതരിപ്പിച്ച യുപിഎ സര്‍ക്കാറിന്റെ അവസാന ബജറ്റ്. ഈ ബജറ്റ് വിലക്കയറ്റത്തിന്റെ തോത് ഉയര്ത്തുവാനെ ഉപകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബിനു ആര്. വാര്യര്‍, പി.ജെ. ഹരികുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍. ഹരികുമാര്‍, ഇ.കെ. വിജയകുമാര്‍, കുസുമാലയം ബാലകൃഷ്ണന്, പി.എന്‍. ചന്ദ്രന്, വി.ആര്. രാജശേഖരന്, എസ്. രതീഷ്, ഡി.എല്‍. ഗോപി, ബിജു ശ്രീധര്‍, ശരത്കുമാര്, രമേശ് കല്ലില്‍, അനീഷ് കല്ലേലില്‍, പി.ബി. മുകേഷ്, രാജേഷ് ചെറിയമഠം, ജി.കെ. ഹരി, എം.എന്‍. അനില്‍കുമാര്‍, ഗോപന് കെ.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: