ജില്ലയില്‍ പനി പടരുന്നു

Wednesday 13 March 2013 11:13 pm IST

കോട്ടയം: ജില്ലയില്‍ വീണ്ടും പനി പടരുന്നു. കഴിഞ്ഞ ദിവസം ജില്ല 256 പേര്‍ പനിബാധിതരായി ചികിത്സ തേടി. വയറിളക്കം ബാധിച്ച് 60 പേര്‍ ചികിത്സതേടി. ചിക്കന്‍പോക്‌സ് പിടിപെട്ട് 8 പേരും ഹെപ്പറ്റൈറ്റസ് ബി ബാധിച്ച് ഒരാളും ചികിത്സതേടി. അകലക്കുന്നത്ത് ഒരാള്‍ക്ക് മുണ്ടിനീര് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 12491 പേര്‍ക്ക് പനിയും 2704 പേര്‍ക്ക് വയറിളക്കവും 338 പേര്‍ക്ക് ചിക്കന്‍ പോക്‌സും ഒരാള്‍ക്ക് മലേറിയയും 55 പേര്‍ക്ക് മുണ്ടിനീരും 12 പേര്‍ക്ക് ഡെങ്കുപനിയും ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ക്ക് മനഞ്ചൈറ്റിസ് ബാധിച്ചു. കഴിഞ്ഞ മാസം 1766 പേര്‍ പനി ബാധിതരായി ചികിത്സ തേടി. കാലാവസ്ഥ വ്യതിയാനംമൂലം രോഗങ്ങള്‍ വര്‍ദ്ധിക്കാനാണ് സാദ്ധ്യതയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടികാണിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.