വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കസബ് സുപ്രീംകോടതിയില്‍

Friday 29 July 2011 4:51 pm IST

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചത് ശരിവെച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ കസബ് അപേക്ഷ നല്‍കി. ജയില്‍ അധികൃതര്‍ മുഖേനയാണ്‌ കസബ്‌ ഹര്‍ജി നല്‍കിയത്‌. എന്നാല്‍ ഹര്‍ജിയിലെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. 166 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക ഭീകരനാണ്‌ കസബ്‌.
മുംബൈ ഭീകരാക്രമണ കേസിലെ മറ്റു പ്രതികളായ ഫഹീം അന്‍സാരി, സബാവുദ്ദീന്‍ അഹമ്മദ്‌ എന്നിവരെ വിട്ടയച്ച വിചാരണ കോടതി നടപടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌.