പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറയും

Thursday 14 March 2013 4:01 pm IST

ന്യൂഡല്‍ഹി: രാജ്യത്തു പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറയും. ഡീസലിന് 50 പൈസ വര്‍ധിപ്പിക്കാനും സാധ്യത. ഈ മാസം 15 നു ചേരുന്ന പെട്രോളിയം കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ പശ്ചാത്തലത്തിലാണു പെട്രോള്‍ വില കുറയ്ക്കുന്നത്. ഫെബ്രുവരിയില്‍ രണ്ടു തവണ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 131 ഡോളറില്‍ നിന്നു 120 ഡോളറായി. ജനുവരിയിലാണു ഡീസല്‍ വില നിയന്ത്രണം ഭാഗീകമായി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.