തിരുവനന്തപുരം: നിര്‍ധന യുവതികളുടെ വിവാഹത്തിന് മംഗല്യ നിധി പദ്ധതി ഏര്‍പ്പെടുത്തി. ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി കെഎം മാണിയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാര്‍ ഹോട്ടലില്‍ നടത്തുന്ന വിവാഹങ്ങളുടെ നികുതിയില്‍ നിന്നാണ് ഇതിനായി തുക കണ്ടെത്തുക.
ഇതോടെ സ്റ്റാര്‍ ഹോട്ടലില്‍ നടക്കുന്ന വിവാഹത്തിന് ചെലവേറും. സ്റ്റാര്‍ ഹോട്ടലില്‍ വിവാഹം നടത്തുന്നവര്‍ ആകെ ചെലവിന്റെ 3 ശതമാനം മംഗല്യ നിധിയിലേക്ക് നല്‍കണം. പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രത്യേക ക്ഷേമ പദ്ധതിയും പ്രഖ്യാപിച്ചു. പ്രവാസികളുടെ തൊഴില്‍ സംരംഭങ്ങള്‍ക്ക് കെഎസ്എഫ്ഇ വഴിയാണ് പ്രത്യേക പദ്ധതി നടപ്പിലാക്കുക.
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിതകള്ക്ക് മൂന്നു ശതമാനം പലിശ നിരക്കില്‍ കെഎസ്എഫ്ഇ വഴി വായ്പ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: