തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം പൊടിക്കൈയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. കൂടാതെ കെ.എസ്.ആര്.ടി.സിക്ക് വന്‍ ബാധ്യതയുള്ളപ്പോള്‍ കൊടുത്തത് 100 കോടി മാത്രമാണെന്നും വി.എസ് പ്രതികരിച്ചു.
യുവജനങ്ങള്‍ക്കായി യാതൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരെ തീര്‍ത്തും അവഗണിച്ചു. പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവജനങ്ങള്‍ക്ക് ദോഷമാണെന്നും വി.എസ് പറഞ്ഞു. നികുതിയുടെ അധിക ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണിതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി.
നിത്യാപയോഗ സാധനങ്ങള്‍ക്ക് വിലകൂടുമെന്നും ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: