കൊച്ചി: സൂര്യനെല്ലി പീഡനകേസില്‍ പ്രതികള്‍ക്ക് കോട്ടയത്തെ കീഴിക്കോടതി വിധിച്ച ശിക്ഷ നിലനില്‍ക്കുന്നുണ്ടെന്ന് ഹൈക്കോടതി. കീഴ്ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയ സാഹചര്യത്തിലാണിതെന്ന് ജസ്റ്റീസുമാരായ കെ.പി ശങ്കരനും എം.സി ജോസഫും അടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. പ്രതികളുടെ ജാമ്യം റദ്ദായ നടപടി സാങ്കേതികമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നേരത്തെ ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യമനുവദിച്ചിട്ടുണ്ട്. അതിനായി ബോണ്ടും നല്‍കിയിരുന്നു. എന്നാല്‍ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഈ ബോണ്ട് സാങ്കേതികമായി ഇല്ലാതാകുകയായിരുന്നു.
വസ്തുതതകള്‍ പരിഗണിക്കാതെയാണ് സുപ്രീംകോടതി ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്. അതിനാല്‍ പുതുതായി ജാമ്യാപേക്ഷ നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമുള്ള പ്രതിഭാഗം വാദം ഹൈക്കോടതി തള്ളി. 34 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: