പാര്‍ട്ടിയുടെ വിലക്ക്‌ മറികടന്ന്‌ വി.എസ്‌ ബെര്‍ലിന്റെ വീട്ടിലെത്തി

Friday 29 July 2011 5:27 pm IST

കണ്ണൂര്‍: പാര്‍ട്ടി വിലക്ക്‌ ലംഘിച്ച്‌ കേന്ദ്രകമ്മറ്റി അംഗം കൂടിയായ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ പാട്ടിയില്‍ നിന്ന്‌ പുറത്താക്കിയ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി. ഉച്ചഭക്ഷണം കഴിക്കുന്നതിന്‌ വിലക്കുള്ളതിനാല്‍ മറ്റൊരിക്കല്‍ ഭക്ഷണം കഴിക്കാമെന്ന്‌ വി.എസ്‌ കുഞ്ഞനന്തന്‍ നായരെ അറിയിച്ചു. വീട്‌ സന്ദര്‍ശിക്കുന്നതിന്‌ വിലക്ക്‌ ഉണ്ടായിരുന്നതായും വി.എസ്‌ പറഞ്ഞു.
സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ ശക്തനായ വിമര്‍ശകനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വിഎസിന്റെ നിലപാടുകളോട്‌ യോജിച്ചാണ്‌ പ്രവര്‍ത്തിച്ചത്‌. പ്രത്യയശാസ്ത്രവിവാദത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞനന്തന്‍ നായരെ കാണാന്‍ കഴിഞ്ഞ വര്‍ഷവും വി.എസ് പോയിരുന്നു. കുഞ്ഞനന്തന്‍ നായര്‍ ആസ്പത്രിയില്‍ കിടക്കുമ്പോഴായിരുന്നു ആ സന്ദര്‍ശനം.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.