കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇന്നു കൊച്ചിയിലെത്തും. ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷം,കോട്ടയത്തു മലയാള മനോരമയുടെ ശതോത്തര രജതജൂബിലി ആഘോഷം എന്നിവയില്‍ പങ്കെടുക്കാനായാണു രാഷ്ട്രപതി എത്തുന്നത്.
ഇന്ന് ഉച്ചയ്ക്കു 12.25നു കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി സ്വീകരണത്തിനു ശേഷം ഹെലികോപ്റ്ററില്‍ ആലപ്പുഴയ്ക്കു പോകും. അവിടെ ആഘോഷ പരിപാടികള്‍ക്കു ശേഷം 3.25നു കോട്ടയത്തേക്കു തിരിക്കുന്ന രാഷ്ട്രപതി വൈകുന്നേരം ആറിനു കൊച്ചിയില്‍ മടങ്ങിയെത്തും.
വിമാനത്താവളത്തില്‍ അഞ്ചു മിനിറ്റ് നീളുന്ന യാത്രയയപ്പു ചടങ്ങിനു ശേഷം 6.05നു അദ്ദേഹം ദല്‍ഹിക്കു മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: