ന്യൂദല്‍ഹി: കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാരോട് ഇറ്റലി നിര്‍ദേശിച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. കേരളത്തിലേക്കും പ്രതിഷേധമുള്ള ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കും യാത്ര വേണ്ടെന്നാണ് പൗരന്മാര്ക്ക് ഇറ്റലി നിര്‍ദേശം നല്‍കിയത്.
കടല്‍ക്കൊല കേസില്‍ നാവികര്‍ തിരിച്ചു വരില്ലെന്ന് ഇറ്റലി ഇന്ത്യയെ അറിയിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ജനരോഷം ഭയന്നാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറ്റലി പൗരന്മാരോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: