ഉത്തരകൊറിയ രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു

Saturday 16 March 2013 5:00 pm IST

സോള്‍: ഉത്തരകൊറിയ രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറഞ്ഞു. തങ്ങളുടെ ആയുധപുര വികസിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെയായി ഉത്തരകൊറിയ നിരന്തരമായി ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു വരികയാണ്. ശനിയാഴ്ച്ച ഉത്തരകൊറിയ കെ.എന്‍02 എന്ന മിസൈലുകള്‍ പരീക്ഷിച്ചിരുന്നതായി സോളീലെ സൈനിക വൃത്തങ്ങള്‍ പറയുന്നു. യോംയാങിലാണ് ഉത്തര കൊറിയ അവസാനമായി അണവ പരീക്ഷണം നടത്തിയത്. മൂന്നാം അണവ പരീക്ഷണം നടത്തുന്നതിന് അടുത്തിടെ യു എന്‍ ഉത്തര കൊറിയക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.