ഒഡീഷാ നിയമസഭയില്‍ രണ്ടാം ദിവസവും ബഹളം

Saturday 16 March 2013 6:05 pm IST

ഭുവനേശ്വര്‍: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി രഘുനാഥ് മൊഹന്തിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ നിയമസഭയില്‍ ബഹളം. സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ മൊഹന്തിയും കുടുംബവും അപായപ്പെടുത്താന്‍ ശ്രമിച്ചതായാണ് ആരോപണം. മൊഹന്തിയുടെ മരുമകള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത് സഭ തുടങ്ങിയപ്പോള്‍ തന്നെ മൊഹന്തിക്കെതിരായ പരാതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസംഗങ്ങള്‍ ബഹളമുണ്ടാക്കുകയായിരുന്നു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ ബഹളം നിയന്ത്രണാതീതമാകുകയും സഭ നിര്‍ത്തി വയ്ക്കുകയുമായിരുന്നു. മരുമകളുടെ പരാതിയെ തുടര്‍ന്ന് നിയമമന്ത്രിയായിരുന്ന രഘു നാഥ് മൊഹന്തി രാജി വയ്ക്കുകയായിരുന്നു. താനും കുടുംബവും തെറ്റു ചെയ്തിട്ടില്ലെന്നും ധാര്‍മ്മികതയുടെ പേരിലാണ് രാജിയെന്നും മൊഹന്തി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.