കോട്ടയം: ഇന്ന് മുതല്‍ നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ തെളിയും. 80 ലക്ഷം രൂപ ചെലവിട്ടാണ് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. പതിനൊന്ന് ജംഗ്ഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നല്‍ ലൈറ്റുകളില്‍ 7 എണ്ണം ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമാകും.
ശീമാട്ടി റൗണ്ടാന, ബേക്കര്‍ ജംഗ്ഷന്, പുളിമൂട് കവല, എം.സിറോഡ്, നാഗമ്പടം, കളക്ട്രേറ്റ്, ലോഗോസ് ജംഗ്ഷന്, സെന്റ് ജോസഫ് എന്നീ സ്ഥലങ്ങളിലെ സിഗ്നല്‍ ലൈറ്റുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
രണ്ടാംഘട്ടത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി, സെന്‍ട്രല്‍ ജംഗ്ഷന്, എസ്ബിടി, നാഗമ്പടം എന്നീ സ്ഥലങ്ങളിലെ സിഗ്നല്‍ ലൈറ്റുകള്‍ അടുത്ത ആഴ്ച പ്രവര്‍ത്തന സജ്ജമാകും.
ശാസ്ത്രിറോഡ്, ബേക്കര്‍ ജംഗ്ഷന്, ശീമാട്ടി എന്നീ സ്ഥലങ്ങളിലെ സിഗ്നല്‍ ലൈറ്റിനൊപ്പം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാനുള്ള ക്യാമറ സംവിധാനവും ഘടിപ്പിച്ചതാണ്.
ട്രാഫിക് സിഗ്നല്‍ലൈറ്റിന്റെ ഉദ്ഘാടനം ബേക്കര്‍ ജംഗ്ഷനില്‍ ഇന്ന് രാവിലെ 10 ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. പോലീസ്, പൊതുമരാമത്ത്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ട്രാഫിക്സിഗ്നല് സംവിധാനം നടപ്പിലാക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും ഒരു മാസത്തെ ഗതാഗതസംവിധാനം പരീക്ഷിച്ച ശേഷമാകും തുടര്‍ നടപടിയെന്നും ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: