ചെന്നൈ: ഐക്യരാഷ്ട്ര സഭയില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള അമേരിക്കന്‍ പ്രമേയത്തില്‍ തമിഴ് വംശജര്‍ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് കേന്ദ്രമന്ത്രി പി ചിദംബരം
അമേരിക്കന്‍ പ്രമേയത്തില്‍ ലങ്കയിലെ മനുഷ്യക്കുരുതിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഭേദഗതി വരുത്താന്‍ കേന്ദ്ര സര്ക്കാരിന്മേല് ഡിഎംകെ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന
നിങ്ങളുടെ മനോവികാരം തന്നെയാണ് എനിക്കുമെന്നും ഉറച്ച തീരുമാനമാണ് കൈകൊള്ളുകയെന്നും ചിദംബരം പറഞ്ഞു. ഈ മാസം 22ന് നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലില്‍ തമിഴ് വംശജര്‍ക്ക് ആശാവഹമായ വാര്‍ത്തയായിരിക്കും കേള്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു
ലങ്കയ്ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഷയത്തില്‍ അവബോധം നല്കുവാനും കാര്യങ്ങള്‍ ധരിപ്പിക്കാനും ഈ മാസം 20ന് വലിയ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: