ഒക്ലോഹോമ: അമേരിക്കയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണു രണ്ടു പേര് മരിച്ചു. വിമാനയാത്രക്കാരാണു മരിച്ചത്. രണ്ടു പേര്‍ക്കു പരുക്കേറ്റു. യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇന്‍ഡ്യാന പ്രദേശത്തെ ജനവാസ മേഖലയിലാണു വിമാനം തകര്‍ന്നു വീണത്. വീഴ്ചയില്‍ മൂന്നു വീടുകള്‍ക്കും കേടുപാടുണ്ടായി.
പരിക്കേറ്റവരെ സൗത്ത് ബെന്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്ന് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ഫ്ളോറിഡ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് മൂന്ന് പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: