ബാലവേല: 184 കുട്ടികളെ മോചിപ്പിച്ചു

Monday 18 March 2013 2:52 pm IST

പാറ്റ്‌ന: ബീഹാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബാലവേലയ്ക്കായി കൊണ്ടുവന്ന 184 കുട്ടികളെ രാജസ്ഥാനിലെ ഭാരത്പുര്‍ ജില്ലയില്‍ നിന്നും മോചിപ്പിച്ചു. ബീഹാര്‍ തൊഴില്‍ മന്ത്രി ജനദ്ധന്‍ സിംഗ് റെയില്‍വേ സ്‌റ്റേഷനില്‍ പോയി കുട്ടികളെ ഏറ്റുവാങ്ങി. ഭാരത്പൂരിലെ വള ഫാക്ടറിയില്‍ ജോലി ചെയ്ത് വന്നിരുന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ബീഹാറിലെ ഗയ, പാറ്റ്‌ന, നവാദ, നളന്ദ, ജെഹനാബാദ്, ഔറംഗാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള പന്ത്രണ്ടിനും പതിനാറിനും വയസിനിടയിലുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.