ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

Friday 29 July 2011 10:42 pm IST

നായാട്ടുപാറ: രാഷ്ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ ജില്ലയിലെ മുതിര്‍ന്ന അധികാരിയും വിഭാഗ്‌ ബൌദ്ധിക്‌ പ്രമുഖുമായ അന്തരിച്ച നായാട്ടുപാറയിലെ ഒ.ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ച മാസ്റ്ററുടെ ഭൌതിക ശരീരം പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. ഈ സ്കൂളിണ്റ്റെ പ്രിന്‍സിപ്പാളായിരുന്നു ശ്രീധരന്‍ മാസ്റ്റര്‍. പ്രമേഹരോഗ ബാധയെത്തുടര്‍ന്ന്‌ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന ശ്രീധരന്‍ മാസ്റ്റര്‍ ഏതാനും ദിവസം മുമ്പാണ്‌ മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ നിന്നും ചികിത്സക്ക്‌ ശേഷം തിരിച്ചെത്തിയത്‌. ഇന്നലെ വെളുപ്പിന്‌ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകനും സംഘാടകനും സംസ്കൃത പണ്ഡിതനുമാണ്‌ ശ്രീധരന്‍ മാസ്റ്റര്‍. മലബാറിലെ ആയിരക്കണക്കിന്‌ ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ ഇദ്ദേഹം ജില്ലയിലെ സംഘപ്രവര്‍ത്തകരുടെ നെടുംതൂണായിരുന്നു. അധ്യാപനരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിവന്നിരുന്നത്‌. കനത്ത മഴയിലും വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരങ്ങളാണ്‌ തങ്ങളുടെ പ്രിയ ഗുരുനാഥന്‌ അന്ത്യാഢ്ജലിയര്‍പ്പിക്കാന്‍ കെപിസി ഹയര്‍ സെക്കണ്റ്ററി സ്കൂളിലെത്തിയത്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എ.പി.പത്മിനി ടീച്ചര്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്‌, സി.കെ.പത്മനാഭന്‍, ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൌദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍, സഹപ്രാന്ത പ്രചാര്‍ പ്രമുഖ്‌ വത്സന്‍ തില്ലങ്കേരി, പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്‍, ആര്‍എസ്‌എസ്‌ കണ്ണൂറ്‍ വിഭാഗ്‌ കാര്യവാഹ്‌ പി.പി.സുരേഷ്‌ ബാബു, സഹ കാര്യവാഹ്‌ വി.ശശിധരന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.വേലായുധന്‍, ദേശീയ സമിതിയംഗം പി.പി.കരുണാകരന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.അശോകന്‍, യു.ടി.ജയന്തന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ ബിജു ഏളക്കുഴി, ആര്‍എസ്‌എസ്‌ വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍, ജില്ലാ സംഘചാലക്‌ അഡ്വ.എ.വി.ശ്രീനിവാസന്‍, ജില്ലാ കാര്യവാഹ്‌ കെ.സജീവന്‍, വിഭാഗ്‌ പ്രചാരക്‌ രാജേഷ്‌, ജില്ലാ പ്രചാരകന്‍മാരായ കെ.ബി.പ്രജില്‍, മഹേഷ്‌, രജീഷ്‌, ബിജെപി നേതാക്കളായ വിജയന്‍ വട്ടിപ്രം, കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, പി.കൃഷ്ണന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ പി.കൃഷ്ണന്‍, സെക്രട്ടറി സത്യന്‍ കൊമ്മേരി, കാവ്യേഷ്‌ പുന്നാട്‌, കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ മാനേജര്‍ എ.കെ.മനോഹരന്‍, മുന്‍ എംഎല്‍എ കെ.കെ.ശൈലജ ടീച്ചര്‍, വി.ആര്‍.ഭാസ്കരന്‍, വേണുമാസ്റ്റര്‍, മട്ടന്നൂറ്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സംസ്കാരത്തിന്‌ ശേഷം നടന്ന അനുശോചന യോഗത്തില്‍ കെ.സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ വത്സന്‍ തില്ലങ്കേരി, പി.കെ.വേലായുധന്‍, എല്‍.പി.ദയാനന്തന്‍, പി.കെ.രാധാകൃഷ്ണന്‍, വിജയന്‍ മാസ്റ്റര്‍, യൂണിയന്‍ നേതാക്കളായ മോഹനന്‍ മാനന്തേരി, ഒ.എം.ശ്രീധരന്‍ മാസ്റ്റര്‍, കെ.പി.സി എച്ച്‌ എസ്‌ ഹെഡ്മിസ്ട്രസ്‌ പ്രേമലതടീച്ചര്‍, പിടിഎ വൈസ്‌ പ്രസിഡണ്ട്‌ ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.വി.ദേവദാസ്‌ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.