ആലപ്പുഴ: കലവൂരില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കലവൂര്‍ വലിയ പാലത്തിനു സമീപം ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. കലവൂര്‍ സ്വദേശി എം.ആര്. സജി (എമ്മാച്ചന്‍)യാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നു പ്രാഥമിക നിഗമനം.
ഗുണ്ടാ സംഘവുമായി ബന്ധമുള്ളയാളാണ് സജിയെന്നു പോലീസ് പറയുന്നു. വെട്ടേറ്റു ഗുരുതരാവസ്ഥയില്‍ കിടന്ന സജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: