വി. എസ്‌ ബര്‍ലിണ്റ്റെ വീട്ടിലെത്തി 'വിലക്കുണ്ട്‌, ഊണുവേണ്ട

Friday 29 July 2011 10:44 pm IST

'കണ്ണൂറ്‍: പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിണ്റ്റെ ശക്തമായ വിലക്ക്‌ ലംഘിച്ച്‌ വി.എസ്‌.അച്ചുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചു. 'വിലക്കുണ്ട്‌, ഊണ്‌ വേണ്ടെ'ന്ന്‌ പറഞ്ഞ വി.എസ്‌ അവിടെ നിന്ന്‌ ഇളനീര്‍വെള്ളം കുടിക്കുകയും ചെയ്തു. കണ്ണൂരില്‍ വിവിധ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്നലെ കണ്ണൂരിലെത്തിയ വി.എസിനോട്‌ ബര്‍ലിനെ സന്ദര്‍ശിക്കാനോ അദ്ദേഹത്തിണ്റ്റെ വീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിക്കാനോ പാടില്ലെന്ന്‌ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം വിലക്കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയണ്റ്റെ കടുത്ത വിമര്‍ശകനായ കുഞ്ഞനന്ദന്‍ നായര്‍ പാര്‍ട്ടിയുടെ സൈദ്ധാന്തികനായിരുന്നുവെങ്കിലും ൨൦൦൫ ല്‍ പുറത്താക്കപ്പെടുകയായിരുന്നു. രോഗശയ്യയില്‍ ആശുപത്രിയിലായിരുന്ന ബര്‍ലിനെ വി.എസ്‌ കഴിഞ്ഞതവണ കണ്ണൂരില്‍ വന്നപ്പോള്‍ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ വി.എസ്‌ കണ്ണൂരിലെത്തുന്നുണ്ടെന്നറിഞ്ഞ്‌ ബര്‍ലിന്‍ അദ്ദേഹത്തെ ഭക്ഷണത്തിന്‌ വീട്ടിലേക്ക്‌ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ വി.എസിണ്റ്റെ വീട്‌ സന്ദര്‍ശനവും അവിടെ നിന്നുള്ള ഭക്ഷണം കഴിക്കലും പ്രത്യേകിച്ച്‌ പാര്‍ട്ടി സമ്മേളന കാലയളവില്‍ ഔദ്യോഗിക പക്ഷത്തിന്‌ ഹാനികരവും വി.എസിന്‌ ഗുണകരവുമാകുമെന്ന കണ്ടെത്തലിണ്റ്റെ അടിസ്ഥാനത്തിലാണ്‌ പാര്‍ട്ടി ജില്ലാ നേതൃത്വത്തിണ്റ്റെ പൂര്‍ണ സമ്മതത്തോടെ സംസ്ഥാന നേതൃത്വം വിലക്കുകയായിരുന്നു. വി.എസിനെ പ്രതീക്ഷിച്ച്‌ ബര്‍ലിണ്റ്റെ വീട്ടില്‍ ഭക്ഷണം ഒരുക്കിയിരുന്നുവെങ്കിലും പാര്‍ട്ടിയുടെ വിലക്കുള്ളതു കൊണ്ട്‌ ഊണ്‌ വേണ്ടെന്ന്‌ പറഞ്ഞ അദ്ദേഹം 'വിലക്ക്‌ ലംഘിക്കേണ്ടെ'ന്ന്‌ പരിഹാസരൂപത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ വെള്ളം കുടിക്കാമോ എന്ന ബര്‍ലിണ്റ്റെ ചോദ്യത്തിന്‌ ആകാമെന്ന്‌ വി.എസ്‌ മറുപടിയും നല്‍കി. ബര്‍ലിണ്റ്റെ വീട്ടില്‍ നിന്ന്‌ ഇളനീര്‍ വെള്ളം കുടിച്ച വി.എസ്‌ അദ്ദേഹവുമായി അടച്ചിട്ട മുറിയില്‍ അഞ്ചു മിനുട്ടുനേരം രഹസ്യസംഭാഷണം നടത്തുകയും ചെയ്തു. എന്നാല്‍ വി.എസിണ്റ്റെ കൂടെ വന്ന ജെയിംസ്‌ മാത്യു എംഎല്‍എ ബര്‍ലിണ്റ്റെ വീടിന്‌ പുറത്ത്‌ നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ പരിഹസിച്ചും വെല്ലുവിളിച്ചും വി.എസ്‌ അനഭിമതനായ ബര്‍ലിണ്റ്റെ വീട്ടിലെത്തിയത്‌ പാര്‍ട്ടിയില്‍ ഗ്രൂപ്പ്‌ പോര്‌ ശക്തമാകുമെന്നതിണ്റ്റെ സൂചനയാണ്‌ നല്‍കുന്നത്‌. മാത്രമല്ല, വി.എസിണ്റ്റെ നടപടി പിണറായി വിജയന്‍ അടക്കമുള്ള വിഭാഗത്തെ ശക്തമായ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.