വീടുകളില്‍ മാലിന്യ സംസ്കരണ പ്ളാണ്റ്റ്‌ സ്ഥാപിക്കാന്‍ ൫൦ ശതമാനം സബ്സിഡി നല്‍കും: മന്ത്രി

Friday 29 July 2011 10:47 pm IST

കണ്ണൂറ്‍: മാലിന്യങ്ങള്‍ ഉദ്ഭവ സ്ഥലത്തുതന്നെ സംസ്ക്കരിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ വീടുകള്‍ തോറും മാലിന്യ സംസ്ക്കരണ പ്ളാണ്റ്റുകള്‍ വേണമെന്നും ഇതിനു തയ്യാറാവുന്നവര്‍ക്ക്‌ ചെലവിണ്റ്റെ ൫൦% സബ്സിഡി അനുവദിക്കുമെന്നും മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. പുഴാതി ഗ്രാമപഞ്ചായത്തിണ്റ്റെ ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ ഉദ്ഘാടനവും വികലാംഗ ഉപകരണ വിതരണവും നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്കാട്‌ ടൌണ്‍ പരിസരത്ത്‌ നടന്ന ചടങ്ങില്‍ കെ.എം.ഷാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വികലാംഗര്‍ക്കും ഐഡണ്റ്റിറ്റി കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്നും വിവിധ ആനുകൂല്യങ്ങള്‍ക്ക്‌ ഇത്‌ ആധികാരിക രേഖയായിരിക്കുമെന്നും മുഴുവന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍ക്കും ഫ്രീ സിം കാര്‍ഡുകള്‍ നല്‍കുമെന്നും ഇതു മുഖന മുഴുവന്‍ പ്രസിഡണ്ടുമാര്‍ക്കും പരസ്പരം സൌജന്യ ഫോണ്‍ സൌകര്യം ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. പുഴാതി ഗ്രാമ പഞ്ചായത്തിലെ കക്കാട്‌ ടൌണിനു സമീപം ൧൪.൮ ലക്ഷം രൂപ ചെലവിലാണ്‌ ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പ്രതിദിനം ൩൦൦ കിലോ അഴുകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുകയും വൈദ്യുതി ഉദ്പാദനം നടത്തി പുഴാതി മാര്‍ക്കറ്റിലെ അമ്പതില്‍പ്പരം സി.എഫ്‌.എല്‍ ലാമ്പുകള്‍ കത്തിക്കാനും കഴിയുന്നതാണ്‌ പദ്ധതി. തിരുവനന്തപുരത്ത്‌ ബയോടെക്‌ എന്ന സ്ഥാപനമാണ്‌ ഇതിണ്റ്റെ നിര്‍മ്മാതാക്കള്‍. കേന്ദ്ര സര്‍ക്കാറിണ്റ്റെ ൧.൨൦ ലക്ഷം രൂപ സബ്സിഡി കഴിച്ച്‌ ൧൩ ലക്ഷം രൂപയാണ്‌ പഞ്ചായത്ത്‌ പ്ളാണ്റ്റ്‌ സ്ഥാപിക്കാന്‍ ചെലവഴിച്ചത്‌. ചടങ്ങില്‍ പുഴാതി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കെ.പി. മുഹമ്മദ്‌ ഷഫീഖ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പുഴാതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി. രാധാകൃഷ്ണന്‍ സ്വാഗതവും ആരോഗ്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ബി.അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.