കാഞ്ഞങ്ങാട്‌ വീണ്ടും മുസ്ളീം തീവ്രവാദി ആക്രമണം; 2 പേര്‍ക്ക്‌ ഗുരുതരം

Friday 29 July 2011 10:56 pm IST

കാഞ്ഞങ്ങാട്‌: നാളുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന കാഞ്ഞങ്ങാട്‌ തീരപ്രദേശത്തെ മീനാപ്പീസില്‍ ഹിന്ദുക്കള്‍ക്ക്‌ നേരെ മുഖം മൂടി ആക്രമണം. ഇന്നലെ രാവിലെ ഏഴര മണിയോടെയാണ്‌ സംഭവം. ചേറ്റുകുണ്ട്‌ കടപ്പുറത്തേക്ക്‌ മോട്ടോര്‍ ബൈക്കില്‍ വരികയായിരുന്ന മത്സ്യ ഏജണ്റ്റുമാരായ പുതിയവളപ്പ്‌ കടപ്പുറത്തെ ഫല്‍ഗുണ്റ്റെ മകന്‍ ഷാജി (36), അയല്‍വാസി വിജയണ്റ്റെ മകന്‍ പി.വി.സുനില്‍കുമാര്‍ (30) എന്നിവരാണ്‌ അഞ്ചംഗ മുഖംമൂടി സംഘത്തിണ്റ്റെ അക്രമത്തിനിരയായത്‌. ഇവര്‍ സഞ്ചരിച്ച ബൈക്ക്‌ തടഞ്ഞുനിര്‍ത്തി ഇരുമ്പ്‌ വടി കൊണ്ട്‌ ഇരുവരെയും അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ പ്രദേശത്ത്‌ പട്രോളിംഗ്‌ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ അക്രമസംഭവം അരങ്ങേറിയിത്‌. നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച്‌ പോലീസ്‌ പട്രോളിംഗ്‌ സംഘം സ്ഥലത്തെത്തി ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഷാജിയുടെ കൈകാലുകള്‍ ഇരുമ്പ്‌ വടികൊണ്ട്‌ അടിയേറ്റ്‌ പാടെ തകര്‍ന്നു. മുഖത്തും അടിയേറ്റിട്ടുണ്ട്‌. നില ഗുരുതരമായതിനാല്‍ ഷാജിയെ മംഗലാപുരം ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. സുനില്‍ കുമാറിണ്റ്റെ പരിക്കും സാരമുള്ളതാണ്‌. പുതിയവളപ്പ്‌ കടപ്പുറം മീനാപ്പീസ്‌ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. തീരദേശത്ത്‌ കനത്ത ബന്തവസാണ്‌ പോലീസ്‌ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശ്രീശുകന്‍ മീനാപ്പീസ്‌ കടപ്പുറം സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി പി.തമ്പാന്‍, സി.ഐ.സുരേന്ദ്രന്‍, കാസര്‍കോട്‌ സ്പെഷല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി കെ.അഷ്‌റഫ്‌ തുടങ്ങിയവര്‍ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. പുതിയവളപ്പ്‌ കടപ്പുറത്ത്‌ താമസിക്കുന്ന ഹിന്ദു ന്യൂനപക്ഷത്തെ ആട്ടിയോടിക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമായി നിരന്തരം ഹിന്ദുക്കള്‍ക്കെതിരെ അക്രമണങ്ങള്‍ നടന്നു വരികയാണ്‌. കൂടാതെ സ്ഥലങ്ങളുടെ പേര്‌ പോലും മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്‌. സബ്‌ ഡിവിഷനിലെ മിക്ക എസ്‌ഐമാരുടെയും നേതൃത്വത്തില്‍ പട്രോളിംഗും കനത്ത ബന്തവസും വ്യാപിപ്പിച്ചു. വര്‍ഷങ്ങളായി പുതിയ വളപ്പ്‌ കടപ്പുറത്ത്‌ വര്‍ഗ്ഗീയ സംഘര്‍ഷം ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്നുണ്ട്‌. ജനങ്ങള്‍ ഭയത്തോടും ഭീതിയോടെയുമാണ്‌ ഇവിടെ കഴിഞ്ഞു വരുന്നത്‌.