കൊക്കത്ത: ധാപ്പയിലെ മെട്രോ നഗരത്തിന് കിഴക്കുള്ള ഒഴിഞ്ഞു കിടക്കുന്ന തരിശ് ഭൂമിക്ക് വേണ്ടിയുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച്ച നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എസ് കൗറിന് പങ്കുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.
നിയമം അതിന്റെ വഴിയെ നടക്കുമെന്നും ആരെങ്കിലും തെറ്റ് ചെയ്താല്‍ അവരെ ശിക്ഷിക്കുമെന്നും മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: