അക്രമത്തിന്‌ പിന്നില്‍ രണ്ടാം മാറാട്‌ ആക്കാനുള്ള ശ്രമം

Friday 29 July 2011 10:59 pm IST

കാഞ്ഞങ്ങാട്‌: പുതിയ വളപ്പ്‌ കടപ്പുറത്തെ മറ്റൊരു മാറാടാക്കാനുള്ള മുസ്ളീം മത തീവ്രവാദികളുടെ ശ്രമത്തിണ്റ്റെ ഭാഗമാണ്‌ കടപ്പുറത്ത്‌ ഹിന്ദു യുവാക്കള്‍ക്ക്‌ നേരെയുള്ള മുഖം മൂടി അക്രമണമെന്നും കടപ്പുറത്തെ ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചും ജോലിക്കു പോകുന്നവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയും വാഹനത്തില്‍ പിന്‍തുടര്‍ന്നും അക്രമിക്കുന്നത്‌ ഭരണ കക്ഷിയായ മുസ്ളീം ലീഗ്‌ നേതൃത്വത്തിണ്റ്റെ അറിവോടെയാണെന്നും ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റിയോഗം ആരോപിച്ചു. ഭരണത്തിണ്റ്റെ തണലില്‍ എന്തുമാകാമെന്ന മുസ്ളീംലീഗിണ്റ്റെ ധാര്‍ഷ്ട്യവും സഹായവുമാണ്‌ ഏകപക്ഷീയമായ ആക്രണങ്ങള്‍ക്ക്‌ കടപ്പുറത്തെ ഹൈന്ദവ സമൂഹം ഇരയാകേണ്ടി വരുന്നത്‌. ആക്രമണക്കേസ്സില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരെ ലീഗ്‌ നേതൃത്വത്തിണ്റ്റെ സമ്മര്‍ദ്ദ ഫലമായി പോലീസ്‌ ഒഴിവാക്കുന്നതും അറസ്റ്റ്‌ ചെയ്യാതിരിക്കുന്നതും മത തീവ്രവാദികളെ സഹായിക്കുകയാണ്‌. ഏകപക്ഷീയമായ അക്രമണങ്ങള്‍ നടത്തി കടപ്പുറത്തെ ഹൈന്ദവ സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ആപല്‍ക്കരമാണെന്നും ഏന്തു വില കൊടുത്തും ഹൈന്ദവ സമൂഹം ഇതിനെ ചെറുത്തു തോല്‍പിക്കുമെന്നും യോഗം പ്രസ്താവിച്ചു. എ.കരുണാകരന്‍ നായര്‍, പ്രവീണ്‍ കോടോത്ത്‌, ഗോവിന്ദന്‍ മാസ്റ്റര്‍, എസ്‌.പി.ഷാജി, സബ്രഹ്മണ്യന്‍ തട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി നേതാക്കള്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.