കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് ടിയുസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അനില്‍കുമാര്‍ പറഞ്ഞു. ടിയുസിസി കോട്ടയം കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വികലനയങ്ങളാണ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്നത്. ടിയുസിസി സംസ്ഥാന നേതാക്കളായ കഴക്കൂട്ടം പ്രഭാകരന്, അഡ്വ. സനില്‍ മാവേലി, അഡ്വ.എന്‍.ടി ബാബു, കെ.എം സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: