കോട്ടയം: സ്വകാര്യബ്ലേഡ് മാഫിയയുടെ കടന്നുകയറ്റത്തിനെതിരെ ശിവസേന പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്ലേഡ്മാഫിയയുടെ അതിക്രമത്തെ തുടര്‍ന്ന് കിടപ്പാടവും വസ്തുവകകകളും നഷ്ടപ്പെട്ട പന്ത്രണ്ടോളംപേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ സജി കന്തോടിന്റെ എല്ലാ ബ്രാഞ്ച് കടകള്‍ക്ക് മുന്നിലും ശിവസേന പ്രക്ഷോഭം നടത്തും. പരാതിക്കാരുടെ സംയുക്തയോഗം 24 ന് വൈകിട്ട് മൂന്നിന് സേനാഭവനില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: